s
പഠന മുറി

ചേർത്തല : പട്ടികജാതി വകുപ്പ് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലെ 7 ഗ്രാമപഞ്ചായത്തുകളിൽ ഈ അദ്ധ്യയന വർഷത്തിൽ പട്ടിക ജാതി വിദ്യാർത്ഥികൾക്കായി നടപ്പാക്കുന്ന പഠന മുറി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 8 മുതൽ പ്ലസ് ടുവരെ ക്ലാസുകളിൽ പഠിക്കുന്നവരും ഒരു ലക്ഷം രൂപവരെ കുടുംബ വാർഷിക വരുമാനമുള്ളതും താമസിക്കുന്ന വീടിന്റെ വിസ്തീർണം 800 സ്ക്വയർ ഫീറ്റിൽ അധികരിക്കാത്തവർക്കും അപേക്ഷിക്കാം. സർക്കാർ,എയ്ഡഡ്,കേന്ദ്രീയ വിദ്യാലയം,ടെക്നിക്കൽ, സ്പെഷ്യൽ സ്കൂളുകളിൽ പഠിക്കുന്നവർ മാത്രം അപേക്ഷിക്കുക. അപേക്ഷാ ഫോറം പട്ടിക ജാതി വികസന ഓഫീസിൽ ലഭിക്കും. 120 സ്ക്വയർ ഫീറ്റ് പഠന മുറി നിർമ്മിക്കാൻ രണ്ട് ലക്ഷം രൂപയാണ് നൽകുന്നത്. പൂരിപ്പിച്ച അപേക്ഷകൾ 10നകം നൽകണം.