ആലപ്പുഴ: എക്‌സൽ ഗ്ലാസിലെ ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാതെ തൊഴിലാളികളെ ലിക്വിഡേറ്റർ കബളിപ്പിക്കുന്നതായി എക്‌സൽ ഗ്ലാസ് എംപ്ലോയീസ് കൂട്ടായ്മ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി. 120 കോടി രൂപ വിലയുള്ള വസ്തു അഞ്ചുവർഷമായിട്ടും ലേലം ചെയ്യാൻ കഴിയാത്തത് പിടിപ്പുകേടുമൂലമാണ്. വിരമിക്കൽ ആനൂകൂല്യങ്ങൾ നൽകണമെന്ന കോടതി ഉത്തരവ് അട്ടിമറിക്കുകയാണ്. ഇതിനെതിരെ കോടതിയിൽ കേസ് നൽകും. കമ്പനിയിൽ നിന്നും വൻതോതിൽ മണൽ കടത്തുന്നതിനെതിരെ തൊഴിലാളി കൂട്ടായ്മ സമരം ശക്തമാക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി. എക്‌സൽ ഗ്ലാസ് എംപ്ലോയീസ് ഭാരവാഹികളായ സി.പി.ബോസ് ലാൽ, കെ.എസ്.പ്രസാദ്, ടി.ഡി.ഗോപാലകൃഷ്ണൻ, ജോർജ്ജ് ടി.മാത്യു, തങ്കപ്പൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.