 
അമ്പലപ്പുഴ: ആഴ്ചയിൽ രണ്ട് ദിവസം അങ്കണവാടി കുട്ടികൾക്ക് പാലും മുട്ടയും നൽകുന്ന പോഷക ബാല്യം പദ്ധതിയുടെ അമ്പലപ്പുഴ മണ്ഡലം തല ഉദ്ഘാടനം എച്ച്. സലാം എം.എൽ.എ നിർവഹിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്തിലെ 24-ാം നമ്പർ അങ്കണവാടിയിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് പി. ജി. സൈറസ് അദ്ധ്യക്ഷനായി. ജില്ലാ പ്രോഗ്രാം ഓഫീസർ മായാലക്ഷ്മി പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബാ രാകേഷ്, ജില്ലാ പഞ്ചായത്ത് അംഗം ഗീതാ ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധർമ്മ ഭുവനചന്ദ്രൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ എൻ. കെ. ബിജുമോൻ, അംഗം ജീൻമേരി ജേക്കബ്, അസിസ്റ്റന്റ് സെക്രട്ടറി ബിനു, ഐ.സി.ഡി.എസ് സൂപ്പർവൈസർ അഞ്ജു അരുമനായകൻ, അങ്കണവാടി അദ്ധ്യാപകരായ സുരേഖ, തങ്കമ്മ, എ. എൽ. എം .സി അംഗം കെ. എം. റോബർട്ട് എന്നിവർ സംേസാരിച്ചു.