 
ഹരിപ്പാട്: നവാഭിഷിക്തനായ ഡോ.ഗീവർഗീസ് മാർ ബർന്നബാസ് മെത്രാപ്പോലീത്ത മാതൃ ദേവാലയമായ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ വി.കുർബാന അർപ്പിച്ചു. രമേശ് ചെന്നിത്തല എം. എൽ.എ ഉദ്ഘാടനം ചെയ്തു.അനുമോദന സമ്മേളനത്തിൽ ഡോ.അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്താ അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ.ഡോ.ഒ.തോമസ്, ഫാ. ലാൽ ചെറിയാൻ, ഫാ.ഡോ.ജോൺ തോമസ് കരിങ്ങാട്ടിൽ, ഫാ. എം. കെ മത്തായി, ഫാ. കെ. വൈ തോമസ്, ഫാ. ഡോ.ജേക്കബ് മാത്യു, ജോൺ തോമസ്, ജോർജ് വർഗീസ്, രഞ്ജിനി.ആർ, ഡോ.ഗീവർഗീസ് മാർ ബർന്നബാസ് മെത്രാപ്പോലീത്ത എന്നിവർ സംസാരിച്ചു. കൺവീനർ പി.വി.സഖറിയ നന്ദി പറഞ്ഞു.