
മാന്നാർ : മാന്നാർ ഗാമപഞ്ചായത്ത് കുട്ടംപേരൂർ പന്ത്രണ്ടാം വാർഡിലെ തെരുവ് വിളക്കുകൾ ഇനി 'പ്രകാശഗ്രാമം" പദ്ധതിയിൽ പ്രകാശം പരത്തും. പഞ്ചായത്ത് ഫണ്ടിനൊപ്പം വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ വാർഡ്മെമ്പർ അജിത്ത് പഴവൂരിന്റെ നേതൃത്വത്തിലാണ് പദ്ധതി പ്രവർത്തനങ്ങൾക്ക് തുടക്കമായത്. ഈ പദ്ധതിയിലൂടെ നിലവിൽ ട്യൂബുകളും ബൾബുകളും ഉൾപ്പെടെ 225 തെരുവുവിളക്കുകൾ സ്ഥാപിച്ചു. പാട്ടത്തിൽ ഭാഗം, ചേപ്പഴത്തിൽ, കുറ്റിതാഴ്ചയിൽ, മാടമ്പിൽ, കരുമാത്ത്-പങ്കജം റോഡ്, നാലേകാട്ടിൽ ഭാഗം എന്നിവിടങ്ങളിൽ പുതിയ ലൈൻ വലിച്ചാണ് തെരുവുവിളക്കുകൾ സ്ഥാപിച്ചത്. കേടാകുന്ന ലൈറ്റുകൾ അറിയിപ്പ് ലഭിച്ച് 10 ദിവസത്തിനകം പുനഃസ്ഥാപിക്കാനും ഈ പദ്ധതിയിലൂടെ കഴിയും. അടുത്തവർഷത്തോടെ വാർഡിലെ എല്ലാ പ്രദേശങ്ങളിലും തെരുവുവിളക്കുകൾ സ്ഥാപിച്ച് പദ്ധതി സമ്പൂർണമാക്കുമെന്ന് അജിത്ത് പഴവൂർ അറിയിച്ചു.