ആലപ്പുഴ: കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിലെ ജില്ലാ ഓഫീസിന്റെ പരിധിയിൽ വരുന്ന തൊഴിലാളികളുടെ മക്കൾക്ക് 2021 -22 അദ്ധ്യയന വർഷത്തെ സ്കോളർഷിപ്പ് തുക ബാങ്ക് അക്കൗണ്ട് മുഖേന വിതരണം ചെയ്തതായി ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ അറിയിച്ചു.