ചെങ്ങന്നൂർ : എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ 73ാം നമ്പർ കാരയ്ക്കാട് ശാഖയുടെ ആഭിമുഖ്യത്തിലുള്ള ഒന്നാമത് ശ്രീനാരായണ കൺവൻഷൻ 6 ന് പട്ടങ്ങാട്ട് നവതി സ്മാരക പ്രാർത്ഥനാഹാളിൽ ആരംഭിക്കും. രാവിലെ 10ന് ബെന്യാമൻ ഉദ്ഘാടനം നിർവ്വഹിക്കും.
യൂണിയൻ അഡ്.കമ്മറ്റി ചെയർമാൻ അനിൽ അമ്പാടി അദ്ധ്യക്ഷത വഹിക്കും. ആത്മീയ പ്രഭാഷകൻ ഡോ.എം.എം.ബഷീർ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ അഡ്.കമ്മിറ്റി വൈസ് ചെയർമാൻ രാഖേഷ് പി.ആർ., യൂണിയൻ അഡ്.കമ്മറ്റി അംഗങ്ങളായ കെ.ആർ.മോഹനൻ, എസ്.ദേവരാജൻ, കെ.ആർ.മോഹനൻ കൊഴുവല്ലൂർ, ബി.ജയപ്രകാശ്, സുരേഷ് വല്ലന, അനിൽ കണ്ണാടി, മുളക്കുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രമാ മോഹൻ, യൂണിയൻ വനിതാസംഘം പ്രസിഡന്റ് ഐഷാ പുരുഷോത്തമൻ, സെക്രട്ടറി റീന അനിൽ, യൂണിയൻ കമ്മറ്റി അംഗം സൗദാമിനി, യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി രാഹുൽ രാജ്, ധർമ്മസേന യൂണിയൻ കോർഡിനേറ്റർ വിജിൻ രാജ്, വൈദികയോഗം യൂണിയൻ പ്രസിഡന്റ് സൈജു പി.സോമൻ, സൈബർ സേന യൂണിയൻ ചെയർമാൻ പ്രദീപ് ചെങ്ങന്നൂർ എന്നിവർ പ്രസംഗിക്കും. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം സ്വാഗതവും കൺവൻഷൻ ജനറൽ കൺവീനർ സുജിത് ബാബു നന്ദിയും പറയും. വൈകിട്ട് 4ന് ഗുരുവിന്റെ ഈശ്വരീയത എന്ന വിഷയത്തിൽ സുരേഷ് പരമേശ്വരനും 7ന് വൈകിട്ട് 4ന് ദൈവദശകം ഒരു പഠനം എന്ന വിഷയത്തിൽ ശശികുമാർ പത്തിയൂരും 8ന് വൈകിട്ട് 4ന് ഗുരുദർശനം കുടുംബ ബന്ധങ്ങളിലൂടെ എന്ന വിഷയത്തിൽ ഡോ.അനൂപ് വൈക്കവും പ്രഭാഷണം നടത്തും. 3 ദിവസങ്ങളിലായി വൈദികയോഗം യൂണിയന്റെ നേതൃത്വത്തിൽ വിശ്വശാന്തി ഹോമം, മൃത്യുഞ്ജയഹോമം ഉൾപ്പെടെ വിവിധ വിശേഷാൽ പൂജകളും അന്നദാനവും നടക്കുമെന്ന് ശാഖായോഗം പ്രസിഡന്റ് എൻ.ഗോപിനാഥനുണ്ണി, സെക്രട്ടറി ടി.എൻ.സുധാകരൻ എന്നിവർ അറിയിച്ചു.