ആലപ്പുഴ:ഷെരീഫ് ഫൗണ്ടേഷൻ വലുപറമ്പിൽ (സലിം ഭവൻ ) എൻ.നാഗുർ റാവുത്തർ -പി. കുഞ്ഞുമുത്ത് സ്മാരക വിദ്യാഭ്യാസ അവാർഡ് വിതരണവും അനുമോദനസമ്മേളനവും 6 ന് രാവിലെ 10.30ന് ചുണക്കര തെക്ക് മുസ്ലിം ജമാ അത്ത് പള്ളി ഓഡിറ്റിയോറിയത്തിൽ നടക്കും. സമ്മേളനം പ്രശസ്ത എഴുത്തുകാരനും കേരള യൂണിവേഴ്സിറ്റി മുൻ സിൻഡിക്കേറ്റ് അംഗവുമായ വിശ്വൻ പടനിലം ഉദ്ഘാടനം ചെയ്യും. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ. എം .ഹാഷിർ അദ്ധ്യക്ഷത വഹിക്കും. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് .രജനി മുഖ്യപ്രഭാഷണം നടത്തും ശരീഫ് ഫൗണ്ടേഷൻ ചെയർമാൻ എൻ .ഷെരീഫ് അവാർഡ് വിതരണം ചെയ്യും.