കുട്ടനാട് : എസ്.എൻ.ഡി.പി യോഗം 372-ാംനമ്പർ കുന്നംകരി ശാഖായോഗത്തിലെ സംയുക്ത വാർഷിക പൊതുയോഗം കുട്ടനാട് യൂണിയൻ വൈസ്ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ സന്തോഷ് ശാന്തി അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി എം.സോമൻ ( പ്രസിഡന്റ്), കെ.ബി.മോഹനൻ (വൈസ് പ്രസിഡന്റ്), ബി.റെജി (സെക്രട്ടറി), പി.കെ പ്രഭാസ് (യൂണിയൻ കമ്മിറ്റി മെമ്പർ ), എം.കെ കമലാസനൻ ശാന്തി, പുഷ്പമ്മ, ഡി.ബാലകൃഷ്ണൻ, ടി.വി.ബിജു, പി.ആർ.രതീഷ്, ബിന്ദുമോൾ, എൻ.ഹരിദാസ് (കമ്മിറ്റി അംഗങ്ങൾ ) , ടി.വി വിശ്വനാഥൻ,രഞ്ജിത്തുമോൻ,രാജീവ് (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.