പൂച്ചാക്കൽ: പ്രീ സ്‌കൂൾ, അങ്കണവാടി കുട്ടികൾക്ക് മുട്ടയും പാലും നൽകുന്ന പോഷക ബാല്യം പരിപാടിയുടെ തൈക്കാട്ടുശേരി ബ്ലോക്ക്തല ഉദ്ഘാടനം പാണാവള്ളി പഞ്ചായത്ത് 50-ാം നമ്പർ അങ്കണവാടി സെന്ററിൽ വച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം പ്രമോദ് നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ധന്യാസന്തോഷ് അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിതാ ദേവാനന്ദ്, സ്ഥിരം സമിതി ചെയർമാൻമാരായ എൻ.കെ ജനാർദ്ദനൻ, അഡ്വ.ജയശ്രീ ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ.രജിത , ഉദയമ്മഷാജി, സി.ഡി.പി.ഒ ശ്രീജ, പാണാവള്ളി ഐ.സി.ഡി.സി സൂപ്രവൈസർ റോസിലിൻ എന്നിവർ സംസാരിച്ചു.