 
ചെന്നിത്തല: സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് നടപ്പാക്കുന്ന പോഷക ബാല്യം പദ്ധതി പ്രകാരം അങ്കണവാടികളിലെ കുട്ടികൾക്ക് ആഴ്ചയിൽ രണ്ടു ദിവസം മുട്ടയും പാലും നൽകുന്ന പരിപാടിയുടെ ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്ത് മൂന്നാം വാർഡിലെ 95,96 നമ്പർ അങ്കണവാടികളിലെ ഉദ്ഘാടനം വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പുഷ്പശശികുമാർ നിർവഹിച്ചു. അങ്കണവാടി വർക്കാർമാരായ അംബിക, ശ്രീലത, ഹെൽപർമാരായ ലീലാമ്മ, വത്സല, വെൽഫെയർ കമ്മറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.