poshakabalyam-mannar
പോഷക ബാല്യം പദ്ധതിയുടെ മാന്നാർ പഞ്ചായത്ത് തല ഉദ്ഘാടനം പതിനൊന്നാം വാർഡിലെ 176-ാം നമ്പർ അംഗനവാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി നിർവഹിക്കുന്നു

മാന്നാർ: സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് നടപ്പാക്കുന്ന പോഷക ബാല്യം പദ്ധതിയുടെ മാന്നാർ പഞ്ചായത്തിലെ അങ്കണവാടികളിൽ തുടക്കം കുറിച്ചു. പോഷകാഹാര നിലവാരം ഉയർത്തുന്നതിനും സുസ്ഥിര വികസനലക്ഷ്യം കൈവരിക്കുന്നതിനുമായി അങ്കണവാടിയിലെ പ്രീസ്‌കൂൾ കുട്ടികൾക്ക് ആഴ്ചയിൽ രണ്ടുദിവസം മുട്ടയും രണ്ടുദിവസം പാലും നൽകുന്നതാണ് പദ്ധതി. തിങ്കൾ വ്യാഴം ദിവസങ്ങളിൽ പാലും ചൊവ്വ, വെള്ളി ദിവസങ്ങളിൽ മുട്ടയും നൽകും. പദ്ധതിയുടെ മാന്നാർ പഞ്ചായത്ത് തല ഉദ്ഘാടനം പതിനൊന്നാം വാർഡിലെ 176-ാം നമ്പർ അംങ്കണവാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി നിർവഹിച്ചു. വൈസ് പ്രസിഡന്റ് സുനിൽശ്രദ്ദേയം അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സലിം പഠിപ്പുരയ്ക്കൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനീഷ് മണ്ണാരേത്ത്, വി.ആർ ശിവപ്രസാദ്, അജിത്ത് പഴവൂർ, ഐ.സി.ഡി സൂപ്പർവൈസർ ജ്യോതി.ജെ, അങ്കണവാടി പ്രവർത്തകർ, എ.എൽ.എം.സി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.