മാവേലിക്കര: നഗരസഭ പി.എം.എ.വൈ ലൈഫ് ഭവനപദ്ധതി നിർമ്മാണ പുരോഗതി ജിയോടാഗ് ചെയ്യുന്നതിനായുള്ള ഒരു ഒഴിവിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ സ്വന്തമായി സ്മാർട്ട് ഫോൺ, ഇരുചക്രവാഹനം എന്നിവ ഉള്ളവരും മിനിമം വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എൽ.സി ഉള്ളവരും ആയിരിക്കണം. ഒരു സ്റ്റേജ് ജിയോടാഗി ചെയ്യുന്നതിന് 40 രൂപ നിരക്കിൽ ഫോറിയം ലഭിക്കുന്നതാണ്. താത്പര്യമുള്ളവർ സ്വന്തമായി വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ ആധാർ കാർഡ്, എസ്.എസ്.എൽ.സി ബുക്ക്, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുടെ പകർപ്പുകൾ സഹിതം 6ന് മുമ്പായി എത്തിക്കണം.