photo
തലവടി കുട്ടമ്മാലിൽ കുതിരച്ചാൽ കോളനിയിൽ വെള്ളം കയറിയ നിലയിൽ.

ആലപ്പുഴ: കനത്ത മഴയിൽ പമ്പയിലും മണിമലയാറ്റിലും ജലനിരപ്പ് ഉയർന്നതോടെ തലവടിയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. തലവടി, മുട്ടാർ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ ഇന്നലെ ഉച്ചയോടെ വെള്ളം കയറി തുടങ്ങി. ഒട്ടുമിക്ക ഗ്രാമീണ റോഡുകളും വീടുകളുടെ പരിസരങ്ങളും വെള്ളത്തിൽ മുങ്ങി. നദികളിൽ ജലനിരപ്പ് ഉയരുന്നതിനാൽ വാഹനങ്ങളും വീട്ടുപകരണങ്ങളും സംരക്ഷിക്കാനുള്ള തത്രപ്പാടിലാണ് പ്രദേശവാസികൾ. തലവടി കുട്ടമ്മാലിൽ കുതിരച്ചാൽ കോളനി വെള്ളത്തിൽ മുങ്ങിയതോടെ ജനജീവിതം ദുസ്സഹമായി. നീരേറ്റുപുറം -മുട്ടാർ-കിടങ്ങറ റോഡ് വെള്ളത്തിൽ മുങ്ങിയാൽ മുട്ടാർ ഗ്രാമം ഒറ്റപ്പെടും.