andunercha
ആദിക്കാട്ടുകുളങ്ങര മുസ്ലിം ജമാഅത്ത് ദർഗ്ഗാ ശെരീഫിൽ തയ്ക്കാ അപ്പായുടെ ഹത്തം ദുആയ്ക്ക് ചീഫ് ഇമാം നിസാമുദീൻ ബാഖവി കടയ്ക്കൽ നേതൃത്വം നൽകുന്നു.

ചാരുംമൂട് : ആദിക്കാട്ടുകുളങ്ങര മുസ്ലിം ജമാ അത്ത് ദർഗാ ശെരീഫിൽ തയ്ക്ക അപ്പായുടെ ആണ്ടുനേർച്ച സമാപിച്ചു.

മൂന്നു ദിവസങ്ങളിലായി നടന്ന ആണ്ടു നേർച്ചയുടെ ഭാഗമായി നടന്ന അന്നദാനത്തിൽ ആയിരങ്ങളാണ് പങ്കുകൊണ്ടത്. സമാപന ദിവസമായിരുന്ന ഇന്നലെ രാവിലെ മദ്രസാ വിദ്യാർത്ഥികളും ഉസ്താദുമാരും ജമാഅത്ത് അംഗങ്ങളും പങ്കെടുത്ത സ്വലാത്ത് ജാഥയോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. 11 ന് നടന്ന ഹത്തം ദുആയ്ക്ക് ചീഫ് ഇമാം നിസാമുദീൻ ബാഖവി കടയ്ക്കൽ നേതൃത്വം നൽകി

തുടർന്നായിരുന്നു അന്നദാനം. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നായി ജാതി- മത ഭേദമന്യേ ആയിരങ്ങൾ അന്നദാനത്തിൽ പങ്കു കൊണ്ടു.

രാത്രി 11 ന് നടന്ന ദിഖ്ർ ഹൽഖയ്ക്കും കൂട്ട പ്രാർത്ഥനയ്ക്കും അബ്ദുൾ റസാഖ് മുഹിയിദ്ദീൻ സിദീഖിൽ ഖാദിരിയ്യി ശത്ത്വാരിയ്യി കോട്ടാർ നേതൃത്വം നൽകി.ആണ്ടു നേർച്ചാ ചടങ്ങുകൾക്ക് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ഹാഷിം ഹബീബ്, സെക്രട്ടറി യൂസഫ് റാവുത്തർ ഭാരവാഹികളായ അനീഷ് ഉസ്മാൻ , സാബു ഹബീബ്, എൻ അനീഷ്, കമ്മിറ്റിയംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.