tv-r
യൂത്ത് കോൺഗ്രസ് തുറവൂർ പഞ്ചായത്തിന് മുന്നിൽ നടത്തിയ ധർണ കെ.പി.സി. സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ ഉദ്ഘാടനം ചെയ്യുന്നു.

തുറവൂർ: പഞ്ചായത്ത് വൈസ് പ്രസിഡന്റും തുറവൂർ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ സി.ഒ ജോർജിനെ കള്ളക്കേസിൽപ്പെടുത്തി വ്യക്തിഹത്യ നടത്തുന്നതിനെതിരെയും ഭരണ സമിതിയുടെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നതിനെതിരെയും കോൺഗ്രസ് തുറവൂർ ഈസ്റ്റ്, വെസ്റ്റ് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും വീശദീകരണ സമ്മേളനവും നടത്തി. തുറവൂർ ജംഗ്ഷനിൽ നിന്നാരാംഭിച്ച മാർച്ച് തുറവൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ സമാപിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് അരൂർ നിയോജക മണ്ഡലം പ്രസിഡന്റ് എം.എസ് .നിധീഷ്ബാബു അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അബിൻ വർക്കി മുഖ്യപ്രഭാഷണം നടത്തി. അരുർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദിലീപ് കണ്ണാടൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ കെ. ഉമേശൻ, അഡ്വ ടി.എച്ച്. സലാം, തുറവൂർ പഞ്ചായത്ത് പ്രസിഡന്റ് മോളി രാജേന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം സജിമോൾ ഫ്രാൻസീസ്, പട്ടണക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. ജയപാൽ, ജയ്സൺ കുറ്റിപ്പുറത്ത് തുടങ്ങിയവർ സംസാരിച്ചു.