ആലപ്പുഴ : മാദ്ധ്യമ പ്രവർത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ അടിയന്തരമായി കളക്ടർ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് യു.ഡി.എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കളക്ടറെ അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു 6ന് രാവിലെ 10 മുതൽ വൈകിട്ട് 5 മണിവരെ കളക്ടറേറ്റിന് മുന്നിൽ കൂട്ടസത്യാഗ്രഹം സംഘടിപ്പിക്കാനും തീരുമാനിച്ചു.

യോഗത്തിൽ ചെയർമാൻ സി.കെ. ഷാജിമോഹൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ അഡ്വ. ബി. രാജശേഖരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി. ബാബുപ്രസാദ്, എ.എം.നസീർ, എ.എ.ഷുക്കൂർ, എം.ജെ.ജോബ്, എം. മുരളി, കെ. സണ്ണിക്കുട്ടി, എ.എൻ. പുരം ശിവകുമാർ, തങ്കച്ചൻ വാഴച്ചിറയിൽ, കളത്തിൽ വിജയൻ, അനിൽകുമാർ, ടി. സുബ്രഹ്മണ്യദാസ്, എൻ. ഗോവിന്ദൻ നമ്പൂതിരി, അഹമ്മദ് അമ്പലപ്പുഴ, ജി.സഞ്ജീവ് ഭട്ട്, അനി വർഗീസ്, ജോസഫ് ചെക്കോടൻ, അഡ്വ. ഉണ്ണികൃഷ്ണൻ, കമാൽ.എം.മാക്കിയിൽ, സനൽകുമാർ, എസ്.എസ്‌. ജോളി എന്നിവർ സംസാരിച്ചു.