photo
എസ്.എൻ.ഡി.പി യോഗം അറവുകാട് 734ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണവും, ആദരിക്കലും യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ കെ.കെ.പുരുഷോത്തമൻ ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല: എസ്.എൻ.ഡി.പി യോഗം അറവുകാട് 734ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണവും ആദരിക്കലും യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ കെ.കെ.പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡന്റ്‌ എം.കെ.അശോകൻ അദ്ധ്യക്ഷത വഹിച്ചു. പശ്ചിമ ബംഗാളിൽ നടന്ന ഇന്ത്യ നാഷണൽ കേഡറ്റ്സ് ആൻഡ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി മെഡൽ നേടി ഇറ്റലിയിൽ നടക്കുന്ന വാക്കോ വേൾഡ് ഇന്റർനാഷണൽ കേഡറ്റ്സ് ആൻഡ് ജൂനിയർ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അർഹത നേടിയ അനുപ്രിയ മഹേഷിനെ അനുമോദിച്ചു. യൂണിയൻ കൗൺസിലർമാരായ സുനീത് ബാബു,സിബിനടേശ് എന്നിവർ മുതിർന്ന അംഗങ്ങളെയും ജനപ്രതിനിധികളെയും ആദരിച്ചു.ജനപ്രതിനിധികളായ ഷിമ്മി,സൂര്യദാസ്,അൽഫോൻസാ, ജയറാണി ജീവൻ,വിനോദിനി സുധാകരൻ,ശങ്കരൻകുട്ടി എന്നിവർ ആദരം ഏറ്റുവാങ്ങി.വനിതാ സംഘം യൂണിയൻ പ്രസിഡന്റ്‌ മോളി ഭദ്രസേനൻ,കൗൺസിൽ അംഗം സൂര്യ ഷിജി എന്നിവർ സംസാരിച്ചു.ശാഖ സെക്രട്ടറി അനിൽ കോമരംപറമ്പ് സ്വാഗതവും ശാഖ മാനേജിംഗ് കമ്മിറ്റി അംഗം വി.വി.വിനീഷ് നന്ദിയും പറഞ്ഞു