മാവേലിക്കര: സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ മാവേലിക്കര മേഖലാ കൺവെൻഷൻ എം.എസ്.അരുൺ അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പാലമുറ്റത്ത് വിജയകുമാർ അദ്ധ്യക്ഷനായി. ആലപ്പുഴ ആർ.ടി.ഒ ജി.എസ്.സജി പ്രസാദ് ബസ് സർവീസിൽ 50 വർഷം പിന്നിട്ട ഉടമകളെ ആദരിച്ചു. ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ലോറൻസ്ബാബു മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. സംസ്ഥാന സെക്രട്ടറി പി.ചന്ദ്രബാബു, രഘുനാഥപിള്ള, അനന്തകുമാര പണിക്കർ, കൃഷ്ണൻ കുട്ടിനായർ, കോശി തങ്കച്ചൻ, വർഗീസ് മട്ടയ്ക്കൽ, ആർ.സജീവ്, സുഭാഷ് പ്രണവം തുടങ്ങിയവർ സംസാരിച്ചു.മേഖലാ സെക്രട്ടറി കെ.എം.പൊന്നപ്പൻ സ്വാഗതം പറഞ്ഞു.