ആലപ്പുഴ : കേരള കർഷകത്തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ നിന്ന് 2021- 2022 വർഷത്തിൽ എസ്.എസ്.എൽ സി., ടി.എച്ച്.എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാവിഷയത്തിലും 80 പോയിന്റിൽ കൂടുതൽ നേടിയ വിദ്യാർത്ഥികളിൽ നിന്നും പ്ലസ് - ടു, വി.എച്ച്.എസ്.ഇ അവസാന വർഷ പരീക്ഷയിൽ 90ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയ വിദ്യാർത്ഥികളിൽ നിന്നും അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. 31ന് വൈകിട്ട് 5 മണിവരെ അപേക്ഷകൾ ആലപ്പുഴ കല്ലുപാലത്തിനു് സമീപമുള്ള ജില്ലാ എക്സിക്യൂട്ടിവ് ഓഫീസിൽ സ്വീകരിക്കുമെന്ന് ജില്ലാ ഓഫിസർ അറിയിച്ചു.