ambala
ശക്തമായ കാറ്റിലും, മഴയിലും പുന്നപ്ര തെക്കു പഞ്ചായത്ത് പതിനാലാം വാർഡിൽ പുതുവൽ ജോസഫ് കുട്ടി -കുഞ്ഞുമോൾ ദമ്പതികളുടെ വീടിന്റെ മേൽക്കൂര മരം വീണു തകർന്ന നിലയിൽ

അമ്പലപ്പുഴ: ശക്തമായ കാറ്റിലും, മഴയിലും വീടിനു മുകളിൽ മരം കടപുഴകി വീണു. പുന്നപ്ര തെക്കു പഞ്ചായത്ത് പതിനാലാം വാർഡിൽ പുതുവൽ ജോസഫ് കുട്ടി -കുഞ്ഞുമോൾ ദമ്പതികളുടെ വീടിന്റെ മേൽക്കൂരയാണ് മരം വീണു തകർന്നത് . മേൽക്കൂര താഴെ വീണ് വീട്ടുപകരണങ്ങളും നശിച്ചു.ഇന്നലെ വൈകിട്ട് 5ഓടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടിന്റെ പിന്നിൽ നിന്ന മരം ഒടിഞ്ഞു വീഴുകയായിരുന്നു. ഈ സമയം കുഞ്ഞുമോൾ വീടിനുള്ളിൽ ഉണ്ടായിരിന്നെങ്കിലും ശബ്ദം കേട്ട് പുറത്തേയ്ക്ക് ഓടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു . രണ്ടു ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി വീട്ടുടമ പറഞ്ഞു .