കുട്ടനാട് : എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയനിലെ 2340ാം നമ്പർ നടുഭാഗം ശാഖ പൊതുയോഗം യൂണിയൻ ചെയർമാൻ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്തു. കൺവീനർ അഡ്വ.പി.സുപ്രമോദം അദ്ധ്യക്ഷനായി. എ.ജി.വിജയൻ (പ്രസിഡന്റ്) , കെ.ഗോപി (വൈസ് പ്രസിഡന്റ്) , എ.ബി.ഷാജി (സെക്രട്ടറി), കെ.കാർത്തിക (യൂണിയൻ കമ്മിറ്റി മെമ്പർ) , കെ.സി.ഷാജി, സുരേഷ് കുമാർ, വി.ബാബു, റെജിമോൻ, കെ.കെ.സുരേഷ്, ശ്രീകുമാർ, കെ.എസ്.ബിജു (മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ) എന്നിവരടങ്ങുന്ന ഭരണസമിതിയെ തിരഞ്ഞെടുത്തു. ശാഖാ സെക്രട്ടറി എ.ബി.ഷാജി സ്വാഗതം പറഞ്ഞു. എം.ബാബു, എ.ജി.വിജയൻ എന്നിവർ പ്രസംഗിച്ചു.