ചേർത്തല: ജനുവരിയിൽ നടക്കുന്ന സംസ്ഥാന സബ് ജൂനിയർ, ജൂനിയർ ബാൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ആലപ്പുഴ ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നതിനായുള്ള ജില്ലാ ചാമ്പ്യൻഷിപ്പ് ആറ്, ഏഴ് തീയതികളിൽ ആലപ്പുഴ രാമവർമ ഡിസ്ട്രിക്ട് ക്ലബ് ഗ്രൗണ്ടിൽ നടക്കും. 02.01.2007 ന് ശേഷം ജനിച്ചവർക്ക് സബ് ജൂനിയർ വിഭാഗത്തിലും 02.01.2003 ന് ശേഷം ജനിച്ചവർക്ക് ജൂനിയർ വിഭാഗത്തിലും പങ്കെടുക്കാം. പങ്കെടുക്കാൻ താത്പ്പര്യമുള്ള ടീമുകളും താരങ്ങളും അഞ്ചിന് രാവിലെ 11 ന് മുമ്പ് പേര് രജിസ്​റ്റർ ചെയ്യണമെന്ന് ജില്ലാ സെക്രട്ടറി സി.അജിത്ത് അറിയിച്ചു. ഫോൺ: 9446267916, 8075563509.