s
എസ്.എൻ.ഡി.പി യോഗം ചാരുംമൂട് യൂണിയൻ കറ്റാനം മേഖലാ യോഗം യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം ഉദ്ഘാടനം ചെയ്യുന്നു

ചാരുംമൂട് : എസ്.എൻ.ഡി.പി യോഗം ചാരുംമൂട് യൂണിയൻ കറ്റാനം മേഖലാ യോഗം യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം ഉദ്ഘാടനം ചെയ്തു.

യൂണിയൻ വൈസ് ചെയർമാൻ രഞ്ജിത്ത് രവി അദ്ധ്യക്ഷത വഹിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ വി.ചന്ദ്രബോസ്, എസ്.എസ്.അഭിലാഷ് കുമാർ, എസ്.അനിൽരാജ്, ഡി.തമ്പാൻ, ബി.തുളസിദാസ്, ആർ.രാജേഷ്, യൂണിയൻ വനിതാ സംഘം വൈസ് ചെയർപേഴ്സൺ രേഖ സുരേഷ്, യൂണിയൻ യൂത്ത് മൂവ്‌മെന്റ് കൺവീനർ മഹേഷ് വെട്ടിക്കോട്, 1762​ാം നമ്പർ ശാഖാ സെക്രട്ടറി സുജ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. മേഖലാ ചെയർമാൻ ഉദയകുമാർ സ്വാഗതവും 1762​ാം നമ്പർ ശാഖാ വൈസ് പ്രസിഡന്റ് രാജേന്ദ്രൻ നന്ദിയും പറഞ്ഞു.