ambala
കപ്പക്കട പത്തിൽ പാലം റോഡിൽ മരം കടപുഴകി വീണ നിലയിൽ

അമ്പലപ്പുഴ: പുന്നപ്ര കപ്പക്കട താഴ്ചയിൽ നിന്ന് പത്തിൽ പാലത്തിലേക്കു പോകുന്ന റോഡിൽ മരം കടപുഴകി വീണ് മണിക്കൂറോളം ഗതാഗത തടസം നേരിട്ടു. ഇന്നലെ രാവിലെ ശക്തമായ കാറ്റിൽ മരം കടപുഴകി വീണത്. റോഡിനു കുറുകെ വീണ മരം മുറിച്ചുമാറ്റിയതിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ആ സമയത്ത് റോഡിൽ യാത്രക്കാർ കടന്നു വരാതിരുന്നതിനാൽ ദുരന്തം ഒഴിവായി.