
ആലപ്പുഴ: ജില്ലയിലെ 31 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2022- 23 വർഷത്തെ പൂർണ വാർഷിക പദ്ധതി ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ചു. ഇതോടെ ജില്ലയിലെ 85 തദ്ദേശ സ്ഥാപനങ്ങളുടെ പൂർണ വാർഷിക പദ്ധതികൾക്ക് അംഗീകാരമായി.
തണ്ണീർമുക്കം, എടത്വ, മാന്നാർ, തഴക്കര, കാവാലം, തലവടി, മണ്ണഞ്ചേരി, ഭരണിക്കാവ്, വള്ളികുന്നം, വെളിയനാട്, അരൂക്കുറ്റി, മാരാരിക്കുളം വടക്ക്, മാവേലിക്കര തെക്കേക്കര, മുതുകുളം, പെരുമ്പളം, വെൺമണി, ആറാട്ടുപുഴ, രാമങ്കരി, തൃക്കുന്നപ്പുഴ, എഴുപുന്ന, കുത്തിയതോട് പഞ്ചായത്തുകളുടെയും ഹരിപ്പാട്, മാവേലിക്കര നഗരസഭകളുടെയും ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെയും ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെയും പദ്ധതികൾക്കാണ് പുതിയതായി അംഗീകാരം നൽകിയത്.