df
ആലപ്പുഴ കടപ്പുറം വനിതാ ശിശു ആശുപത്രി കോമ്പൗണ്ടിൽ സ്ഥാപിച്ച എയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റിന് മുന്നിൽ നഗരസഭാദ്ധ്യക്ഷ സൗമ്യരാജും, ആരോഗ്യ വിഭാഗം ജീവനക്കാരും

ആലപ്പുഴ: നിർമ്മല ഭവനം നിർമ്മല നഗരം 2.0 അഴകോടെ ആലപ്പുഴ പദ്ധതിയുടെ ഭാഗമായി ആലപ്പുഴ കടപ്പുറം വനിതാ ശിശു ആശുപത്രി കോമ്പൗണ്ടിൽ ജൈവ മാലിന്യം വളമാക്കി മാറ്റുവാൻ എയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിച്ചു. ആശുപത്രിയിലെ ഭക്ഷണ അവശിഷ്ടമടക്കമുള്ള ഖരമാലിന്യ സംസ്‌കരണമാണ് ലക്ഷ്യം . നിലവിൽ 37 എയ്‌റോബിക് സെന്ററുകളിലായി 451 ബിന്നുകളാണ് നഗരത്തിൽ സ്ഥാപിച്ചിട്ടുള്ളത്. എയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റിൻറെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് നിർവ്വഹിച്ചു. വാർഡ് കൗൺസിലർ പ്രഭ ശശികുമാർ, ആശുപത്രി സൂപ്രണ്ട് ഡോ.എസ്.ഷാജി, നഴ്‌സിംഗ് സൂപ്രണ്ട് കെ.ആർ.ഗീത, എച്ച്.ഐ എസ്.ജയകൃഷ്ണൻ, സാനി മാത്യു,ഹർഷിദ്, സുമേഷ് പവിത്രൻ, ജയകുമാർ, വി.ശിവകുമാർ, സ്മിത എന്നിവർ പങ്കെടുത്തു.