 
ആലപ്പുഴ: വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന പോഷകബാല്യം പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം ഇരവുകാട് വാർഡിലെ 146-ാം നമ്പർ അങ്കണവാടിയിൽ എച്ച്.സലാം എം.എൽ.എ നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ എ.ഷാനവാസ്, കൗൺസിലർമാരായ ബി.നസീർ, സലിംമുല്ലാത്ത്, സി.ഡി.പി.ഒ ഷേർലി, ജില്ലാ പ്രോഗ്രാം ഓഫീസർ ജെ.മായാലക്ഷ്മി, ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ ജീന വർഗ്ഗീസ്, സോജദാസ്, കെ.എസ് ചിത്ര, എസ്.സരിത, അങ്കണവാടി ടീച്ചർ ദീപ, ഹെൽപ്പർ പ്രഭ തുടങ്ങിയവർ പങ്കെടുത്തു.