അമ്പലപ്പുഴ: അമ്പലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ കൺസെഷൻ കാർഡ് വിതരണം പുനഃസ്ഥാപിക്കണമെന്ന് ആവശ്യം ശക്തമാകുന്നു. കൊവിഡ് വ്യാപനത്തിന് മുമ്പ് ആഴ്ചയിൽ രണ്ടു ദിവസം ഇവിടെ കൺസെഷൻ കാർഡ് കൊടുക്കുന്ന സംവിധാനം ഉണ്ടായിരുന്നു.ഇത് നിറുത്തലാക്കിയതോടെ തോട്ടപ്പള്ളി, പുറക്കാട്, തകഴി, കാക്കാഴം, പുന്നപ്ര തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും നിരവധി വിദ്യാർത്ഥികളാണ് ബുദ്ധിമുട്ടുന്നത്. നിലവിൽ ആലപ്പുഴ സ്റ്റാൻഡിൽ ആഴ്ചയിൽ ഒരുദിവസം മാത്രമാണ് കൺസെഷൻ കാർഡ് വിതരണം ചെയ്യുന്നത്.