 
ഹരിപ്പാട് : കുമാരപുരം1449ാം നമ്പർ സർവീസ് സഹകരണ ബാങ്കിലെ സ്ക്രമക്കേടുകളെപ്പറ്റി വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു കോൺഗ്രസ് കുമാരപുരം സൗത്ത്, നോർത്ത് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ബാങ്കിന്റെ ഹെഡ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ.എം.ലിജു ഉദ്ഘാടനം ചെയ്തു. നോർത്ത് മണ്ഡലം പ്രസിഡന്റ് കെ.സുധീർ അധ്യക്ഷത വഹിച്ചു, സൗത്ത് മണ്ഡലം പ്രസിഡന്റ് കെ.സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. ഡി.സി.സി വൈസ് പ്രസിഡന്റ് എസ്.ദീപു മുഖ്യപ്രഭാഷണം നടത്തി. എസ്.വിനോദ് കുമാർ, ജോൺ തോമസ്, അഡ്വ.വി.ഷുക്കൂർ, കെ.കെ.സുരേന്ദ്രനാഥ്, എം.ബി.സജി, പി.ജി.ശാന്തകുമാർ, കാട്ടിൽ സത്താർ, ജി. സുരേഷ്, സ്റ്റീഫൻ ജേക്കബ്, രാജേഷ് ബാബു, ശ്രീദേവി രാജു എന്നിവർ പ്രസംഗിച്ചു.