 
തുറവൂർ: തുറവൂർ മഹാക്ഷേത്രത്തിലെ നിറപുത്തരി ചടങ്ങ് നാളെ പുലർച്ചേ 5.40 നും 6 നും മദ്ധ്യേ നടക്കും. ക്ഷേത്രം മേൽശാന്തി മധുസൂദനൻ അടുക്കത്തായരുടെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങ്. രാവിലെ 7.30 ന് ഉച്ചപൂജയ്ക്ക് ശേഷം നട അടയ്ക്കും. നിവേദ്യ വഴിപാടുകൾ ഉണ്ടായിരിക്കില്ല. പൂജിച്ച നെൽക്കതിർ രാവിലെ 9 വരെ ഭക്തജനങ്ങൾക്ക് വിതരണം ചെയ്യും. നിറപുത്തരി വഴിപാട് രസീതുകൾ ഇന്ന് വൈകിട്ട് മുതൽ ക്ഷേത്രം ഓഫീസിൽ ലഭിക്കും.