കായംകുളം : കാപ്പിൽ സർവ്വീസ് സഹകരണബാങ്ക് 1594-ന്റെ ആഭിമുഖ്യത്തിൽ കൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ 5,6,7,8,9,10,11,16,17 വാർഡുകളിലെ സ്ഥിരതാമസക്കാരും ,കഴിഞ്ഞ എസ്.എസ്.എൽ.സി പ്ളസ് ടു ,സി.ബി.എസ്.ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയതും ഡിഗ്രി,പ്രൊഫഷണൽ തലത്തിൽ മികവ് നേടിയതുമായവരെ അനുമോദിക്കും. യോഗ്യരായവർ അപേക്ഷിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 10 . കൂടുതൽ വിവരങ്ങൾക്ക് ബാങ്കുമായി ബന്ധപ്പെടുക ഫോൺ: 9526716695