ചാരുംമൂട് : ചിങ്ങം ഒന്നിന് കർഷക ദിനാചരണത്തിൽ താമരക്കുളം ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകരെ ആദരിക്കും. മികച്ച വനിതാ കർഷക, പട്ടികജാതി കർഷകൻ, നെൽ കർഷകൻ, കേരകർഷകൻ, പച്ചക്കറി കർഷകൻ, സമ്മിശ്ര കർഷകൻ, ക്ഷീരകർഷകൻ, വിദ്യാർത്ഥി - യുവ കർഷകർ, കർഷക തൊഴിലാളി, മുതിർന്ന കർഷകൻ, വാഴ കർഷകൻ, മത്സ്യ കർഷൻ എന്നീ വിഭാഗങ്ങളിൽപ്പെട്ടവർ 6 ന് വൈകിട്ട് 5 ന് മുമ്പായി കൃഷിഭവനിൽ അപേക്ഷ നൽകണം.