 
ആലപ്പുഴ: പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നതിന് ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ അഞ്ചിന് രാവിലെ 10ന് അഭിമുഖം നടത്തും.
സെയിൽസ് എക്സിക്യൂട്ടീവ്, സെയിൽസ് അസിസ്റ്റന്റ് (വാൻ സെയിൽസ്), ഡെലിവറി ബോയ് എന്നിവയാണ് തസ്തികകൾ. 30 വയസിന് താഴെ പ്രായമുള്ള പുരുഷന്മാർക്കാണ് അവസരം. സെയിൽസ് എക്സിക്യൂട്ടീവിന് ബിരുദമോ ഡിപ്ലോമയോ സെയിൽസ് അസിസ്റ്റന്റിനും, ഡെലിവറി ബോയിക്കും പ്ലസ് ടുവുമാണ് യോഗ്യത. അമ്പലപ്പുഴ,ആലപ്പുഴ, കായംകുളം, ചേർത്തല, ചെങ്ങന്നൂർ, ചാരുംമൂട്, ഹരിപ്പാട് എന്നിവിടങ്ങളിലാണ് നിയമനം. ഫോൺ: 04772230624, 8304057735