മാവേലിക്കര : ചെന്നിത്തല ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും കാർഷിക വികസന സമിതിയുടെയും പാടശേഖരങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ കർഷകദിനമായ ചിങ്ങം ഒന്നിന് (ആഗസ്റ്റ് 17) കർഷകരെ ആദരിക്കും.

സമ്മിശ്ര കർഷകൻ /കർഷക, യുവ കർഷകൻ /കർഷക, വനിതാ കർഷക, എസ്.സി കർഷകൻ /കർഷക, ക്ഷീര കർഷകൻ /കർഷക, നെൽ കർഷകൻ /കർഷക, കുട്ടി കർഷകൻ /കർഷക, പച്ചക്കറി കർഷകൻ /കർഷക, മികച്ച സംഘ കൃഷി, മത്സ്യ കർഷകൻ /കർഷക, ജൈവ കർഷകൻ /കർഷക എന്നീ വിഭാഗങ്ങളിൽ അപേക്ഷിക്കാം.

താല്പര്യമുള്ള കർഷകർ വെള്ള പേപ്പറിൽ തങ്ങളുടെ കൃഷിയെ സംബന്ധിക്കുന്ന വിവരങ്ങൾ എഴുതിയ അപേക്ഷ ആറിന് വൈകിട്ട് 4 മണിക്ക് മുമ്പ് കൃഷിഭവനിൽ നൽകണമെന്ന് ചെന്നിത്തല കൃഷി ഓഫീസർ അറിയിച്ചു.