ആലപ്പുഴ: വാഹനാപകടത്തിൽ മരിച്ച മാദ്ധ്യമ പ്രവർത്തകൻ കെ.എം.ബഷീറിന്റെ മൂന്നാം അനുസ്മരണ ദിനം ഇന്ന് ആലപ്പുഴ പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആചരിക്കും. രാവിലെ 11ന് ചടയംമുറി സ്മാരകത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനം പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ കെ.പ്രസാദ് ഉദ്ഘാടനം ചെയ്യും. പ്രസ് ക്ലബ്ബ് പ്രസിഡന്റ് എസ്.സജിത്ത് അദ്ധ്യക്ഷത വഹിക്കും. സിറാജ് ബ്യുറോ ചീഫ് എം.എം.ഷംസുദ്ദീൻ അനുസ്മരണ പ്രഭാഷണം നടത്തും. പ്രസ് ക്ലബ്ബ് സെക്രട്ടറി ടി.കെ.അനിൽകുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി ബിനീഷ് പുന്നപ്ര നന്ദിയും പറയും.