lorry
കോടംതുരുത്ത് ലോറി അപകടം

തുറവൂർ:വാഴക്കുലകൾ കയറ്റി പോകുകയായിരുന്ന ലോറി ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് മറിഞ്ഞു. ആർക്കും പരിക്കില്ല. ദേശീയ പാതയിൽ കോടംതുരുത്ത് ബസ് സ്റ്റോപ്പിന് വടക്കുഭാഗത്ത് ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. തമിഴ് നാട്ടിൽ നിന്നും കൊട്ടാരക്കരയിലേക്ക് വാഴക്കുല ലോഡുമായി പോയ ഐഷർ ലോറിയാണ് മഴയ്ക്കിടെ അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം മണിക്കൂറുകളോളം ഭാഗികമായി തടസപ്പെട്ടു. വിവരമറിഞ്ഞെത്തിയ കുത്തിയതോട് പൊലീസും അരൂർ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് വാഴക്കുലകളും വാഹനവും നീക്കിയ ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്.

ക്യാപ്ഷൻ

കോടംതുരുത്തിൽ പച്ചക്കറി ലോറി മറിഞ്ഞപ്പോൾ