മാന്നാർ: കർഷകദിനാചരണത്തോടനുബന്ധിച്ച് മാന്നാർ ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകരെ ആദരിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. മികച്ച സമ്മിശ്ര കർഷകൻ/കർഷക, പച്ചക്കറി കർഷകൻ/കർഷക, വനിത കർഷക, യുവ കർഷകൻ / കർഷക, വിദ്യാർത്ഥി കർഷകൻ/ കർഷക, പട്ടികജാതി, പട്ടിക വർഗ്ഗ കർഷകൻ/ കർഷക, കർഷകത്തൊഴിലാളി, ക്ഷീരകർഷകൻ/ കർഷക എന്നീ വിഭാഗങ്ങളിലേക്ക് വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനു മുമ്പായി മാന്നാർ കൃഷിഭവനിൽ അപേക്ഷ നൽകണമെന്ന് കൃഷി ഓഫീസർ പി.സി ഹരികുമാർ അറിയിച്ചു