മാരാരിക്കുളം:കാട്ടൂർ പുതിയവീട്ടിൽ ശ്രീ ഹനുമൽ ക്ഷേത്രത്തിൽ മാസത്തിലെ ആദ്യ ബുധനാഴ്ച തോറും നടത്തിവരുന്ന ഹനുമാൻചാലിസ ജപയഞ്ജവും,ആഞ്ജനേയഹോമവും ഇന്ന് നടക്കും.ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി.ടി.ഷാജൻ ദീപപ്രകാശനം നടത്തും. ആഞ്ജനേയ ഹോമത്തിന് അരുൺ സൂര്യഗായത്രി മുഖ്യകാർമ്മികത്വം വഹിക്കും.