 
അരൂർ: നിയന്ത്രണം വിട്ട മിൽക്ക് വാൻ പെട്ടിക്കടയിലേക്ക് ഇടിച്ചു കയറി ഒരാൾക്ക് പരിക്കേറ്റു. വാൻ ക്ലീനർ പത്തനംതിട്ട സ്വദേശി അനന്ദു ( 28) വിനാണ് പരിക്കേറ്റത്. അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകി വിട്ടയച്ചു. ദേശീയ പാതയിൽ ചന്തിരൂർ ഔവർ ലേഡി ഒഫ് മേഴ്സി സ്ക്കൂളിന് സമീപം ഇന്നലെ പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. പാൽ ഇറക്കിയശേഷം പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന വാൻ. പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ നിയന്ത്രണം വിട്ട് പെട്ടിക്കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.