s
കൃഷി

മാവേലിക്കര : കർഷകദിനത്തിൽ തെക്കേക്കര ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ഗ്രാമ പഞ്ചായത്ത് പരിധിയിലെ മികച്ച കർഷകരെ ആദരിക്കും. ജൈവ കർഷകൻ, നെൽകർഷകൻ, വനിതാ കർഷക, പട്ടികജാതി - പട്ടിക വർഗ വിഭാഗത്തിലെ കർഷകൻ, സമ്മിശ്ര കർഷകൻ, ക്ഷീര കർഷകൻ, പച്ചക്കറി കർഷകൻ, വിദ്യാർത്ഥി കർഷക/ കർഷകൻ, മികച്ച കൃഷിക്കൂട്ടം - ഞങ്ങളും കൃഷിയിലേക്ക് എന്നീ വിഭാഗങ്ങളിലുള്ളവരെയാണ് ആദരിക്കുന്നത്. അപേക്ഷകൾ 9ന് വൈകിട്ട് 5ന് മുമ്പായി കൃഷിഭവനിൽ സമർപ്പിക്കണം. സ്വന്തം കൃഷിയെ സംബന്ധിച്ച ഒരു ലഘു വിവരണം അപേക്ഷയോടൊപ്പം ഉൾപ്പെടുത്തണം. കഴിഞ്ഞ 3 വർഷങ്ങളിൽ അവാർഡ് ലഭിച്ചവർ വീണ്ടും അപേക്ഷിക്കരുത്.