kudumbaree

ചാരുംമൂട് : പേരൂർക്കാരാഴ്മ അഞ്ചാം വാർഡ് എ.ഡി.എസ് വാർഷികാഘോഷം താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ദീപ ജ്യോതിഷ് അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള കാഷ് അവാർഡ് വിതരണവും, അനുമോദനവും, പഠനോപകരണ വിതരണവും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജ അശോകൻ നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ വി .സതി, സി .ഡി .എസ് അംഗം ഷീജാ വിശ്വംബരൻ, വസന്താ സോമൻ,ടി.സരസമ്മ എന്നിവരെയും ആശാവർക്കർ, ഹരിതകർമസേന പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് അംഗം വി. പ്രകാശ്, എ.ഡി.എസ് ചെയർപേഴ്സൻ വസന്ത സോമൻ, ആശാ സുനിൽ, സരസമ്മ.ടി തുടങ്ങിയവർ സംസാരിച്ചു.