photo
തിരുവിഴ ദേവസ്വത്തിന്റെ ഫാം ടൂറിസം കേന്ദ്രത്തിലെ പൂകൃഷി വിളവെടുപ്പ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി നിർവഹിക്കുന്നു

ചേർത്തല:തിരുവിഴ ദേവസ്വത്തിന്റെ ഫാം ടൂറിസം കേന്ദ്രത്തിലെ രണ്ടായിരത്തോളം ബന്തി ചെടികൾ പുഷ്പിച്ചത് കാണികളെ ആകർഷിക്കുന്നു. ഓണവിപണി ലക്ഷ്യമിട്ടാണ് പൂക്കൃഷി നടത്തിയത്. ഫാമിൽ നിന്ന് പച്ചക്കറികൾക്കൊപ്പം പൂക്കളുടെ വിൽപ്പനയും തുടങ്ങി.പൂക്കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിബു എസ്.പത്മം, കൃഷി ഓഫീസർ റോസ്മി ജോർജ്ജ്,പഞ്ചായത്ത് അംഗം ബെൻസിലാൽ,ജ്യോതിസ് കഞ്ഞിക്കുഴി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു