 
ആലപ്പുഴ : ജില്ലയുടെ 56-ാമത്തെ കളക്ടറായി വി.ആർ.കൃഷ്ണ തേജ ചുതമലയേറ്റു. ഇന്നലെ രാവിലെ പത്തിന് എത്തിയ കൃഷ്ണ തേജയെ ജില്ലാ വികസന കമ്മിഷണർ കെ.എസ്.അഞ്ജു, എ.ഡി.എം എസ്.സന്തോഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. എ.ഡി.എമ്മിൽ നിന്നാണ് ചുമതല ഏറ്റെടുത്തത്. ആഡ്രാ പ്രദേശിലെ ഗുണ്ടൂർ സ്വദേശിയായ കൃഷ്ണ തേജ 2015 ഐ.എ.എസ്. ബാച്ചുകാരനാണ്. 2018ലെ പ്രളയ സമയത്ത് ആലപ്പുഴ സബ് കളക്ടറായിരിക്കെ ഐ ആം ഫോർ ആലപ്പി എന്ന പ്രളയാനന്തര പുനരധിവാസ പദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കിയിരുന്നു. പ്രകൃതിക്ഷോഭ സാഹചര്യം നിലനിൽക്കുന്നതിനാൽ രക്ഷാ, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാകും ആദ്യ ഘട്ടത്തിൽ മുൻഗണന നൽകുകയെന്ന് കളക്ടർ പറഞ്ഞു.