എരമല്ലൂർ : കർക്കടക പൂജയോടനുബന്ധിച്ചു ഔഷധക്കഞ്ഞി വിതരണവുമായി ചന്തിരൂർ കുമർത്തുപടി ക്ഷേത്രം. കർക്കടക മാസം ഒന്നുമുതൽ ദീപാരാധനയ്ക്കു ശേഷം ക്ഷേത്രത്തിൽ എത്തുന്ന മുഴുവൻ പേർക്കും ഔഷധക്കഞ്ഞി വിതരണം ചെയ്യുന്നുണ്ട്. ഓഫീസിന് മുന്നിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ഇരുന്നു ഔഷധക്കഞ്ഞി കുടിക്കാനുള്ള സൗകര്യമുണ്ട് . കർക്കടകം ഒന്ന് മുതൽ രാമായണ പാരായണവും നടന്നു വരുന്നു. നക്ഷത്രപൂജകൾ, വിശേഷാൽ പൂജ, ദീപാരാധന , അർച്ചന തുടങ്ങിയ വഴിപാടുകളും നടക്കുന്നു .