 
ആലപ്പുഴ: കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ അമ്പലപ്പുഴ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും, ക്യാഷ് അവാർഡ്, പഠനോപകരണ വിതരണവും നടത്തി. ആലപ്പുഴ ചടയമുറി സ്മാരക ഹാളിൽ നടന്ന ചടങ്ങ് ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിജന്റ് ഉദയകുമാർ ഷേണായി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ജി.കൃഷ്ണപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻ.ഷിജീർ, താലൂക്ക് സെക്രട്ടറി കെ.ആർ.ബൈജു, രക്ഷാധികാരി എസ്.രാമചന്ദ്രൻ, വർക്കിംഗ് പ്രസിഡന്റ് ഇ.നാസർ, ട്രഷറർ കെ.ഡി.അംബി, ജോയിന്റ് സെക്രട്ടറി സുരേഷ്കുമാർ, വനിതാകമ്മിറ്റി സെക്രട്ടറി പി.റാണിമോൾ എന്നിവർ പങ്കെടുത്തു.