
കായംകുളം: ദേശീയപാത വികസനത്തിന്റെ ഭാഗമായി കായംകുളത്തും കൃഷ്ണപുരത്തും പുതിയ പാലങ്ങളുടെ നിർമ്മാണം തുടങ്ങി. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം നിലവിലുള്ള പാലത്തിന്റെ കിഴക്കും പടിഞ്ഞാറും രണ്ട് പുതിയ പാലങ്ങളും, കൃഷ്ണപുരത്ത് നിലവിലുള്ള പാലത്തിന്റെ പടിഞ്ഞാറ് പാലവുമാണ് നിർമ്മിക്കുന്നത്. ഏറ്റെടുത്ത സ്ഥലങ്ങളിലെ കെട്ടിടങ്ങളും മരങ്ങളും നീക്കം ചെയ്യുന്ന പ്രവർത്തികൾ അവസാനഘട്ടത്തിലാണ്. പാലങ്ങൾ പൂർത്തിയാകുന്നതോടെ കായംകുളത്തിന്റെയും കൃഷ്ണപുരത്തിന്റെയും മുഖഛായ മാറും. കായംകുളത്തിന്റെ ഗതാഗതക്കുരുക്ക് കണക്കിലെടുത്താണ് ഇവിടെ പാലങ്ങൾ നിർമ്മിക്കുന്നത്. പാലത്തിന്റെ പൈലിംഗ് നടപടികൾ ആരംഭിച്ചു. ഏറ്റെടുത്ത സ്ഥലങ്ങളിലെ കെട്ടിടങ്ങൾ പൊളിച്ചു നീക്കി. ഇനി ഏറ്റെടുക്കുവാനുള്ള സ്ഥലം കൂടി ഏറ്റെടുത്ത് നൽകുവാനുള്ള ജോലികൾ നടന്നുവരുകയാണ്. ഇതിനോടൊപ്പം റോഡ് നിർമ്മാണം ഉടൻ തുടങ്ങാനുള്ള ശ്രമത്തിലാണ് ദേശീയപാത അതോറിട്ടി.