 
ആലപ്പുഴ : വാഹനാപകടത്തിൽ മരിച്ച മാദ്ധ്യമ പ്രവർത്തകൻ കെ.എം.ബഷീറിന്റെ മൂന്നാം ചരമവാർഷികം ആലപ്പുഴ പ്രസ് ക്ലബിന്റെ നേതൃത്വത്തിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് എസ്.സജിത്ത് അദ്ധ്യക്ഷത വഹിച്ചു. സിറാജ് ബ്യുറോ ചീഫ് എം.എം.ഷംസുദ്ദീൻ അനുസ്മരണ പ്രഭാഷണം നടത്തി. മനോരമ ന്യൂസ് കറസ്പോണ്ടന്റ് റോയി കൊട്ടാരച്ചിറ, സീനിയർ ജേർണലിസ്റ്റ് യൂണിയൻ ജില്ലാ സെക്രട്ടറി എ.ഷൗക്കത്ത് പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റുമാരായ സന്തോഷ് ജോസഫ്, ശരണ്യ സ്‌നേഹജൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി ടി.കെ.അനിൽകുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി ബിനീഷ് പുന്നപ്ര നന്ദിയും പറഞ്ഞു.