
അമ്പലപ്പുഴ : തോട്ടപ്പള്ളി കൃഷ്ണൻചിറ നന്മ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന മെരിറ്റ് അവാർഡ് വിതരണം എച്ച് .സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. നന്മ പ്രസിഡന്റ് പി.വിജയൻ അധ്യക്ഷനായി. ജില്ലാ പൊലീസ് മേധാവിയിൽ നിന്ന് മികച്ച ക്രൈം ഇൻവെസ്റ്റിഗേഷൻ ഓഫീസർമെഡൽ നേടിയ കരീലക്കുളങ്ങര സി.ഐ .എം.സുധീലാൽ, റിട്ട.ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പി. ജോയി എന്നിവരെയും, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയികളെയും അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ്, പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്.സുദർശനൻ, ആർ.രാജി, ആർ.സുനി, സജി കൃഷ്ണൻചിറ എന്നിവർ സംസാരിച്ചു. പി.കെ.ജിജികുമാർ സ്വാഗത പറഞ്ഞു.