
കായംകുളം: ബി.ജെ.പി കണ്ടല്ലൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.
കണ്ടല്ലൂർ ഗ്രാമപഞ്ചായത്തിനുള്ള പ്രവർത്തന ഫണ്ട് ഒരുകോടി 43 ലക്ഷം രൂപയിൽ നിന്ന് കേവലം 63 ലക്ഷം രൂപയിലേക്ക് വെട്ടിക്കുറച്ചത് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉപരോധം. ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം മഠത്തിൽ ബിജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രവീണ തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം വി.പ്രദീപ്,ബിനു സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു.